ആ വാർത്ത സത്യം തന്നെയോ??
ആ വാർത്ത സത്യം തന്നെയോ??
ലാ ലീഗയിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഒരു താരം കളിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ??.കുറച്ചു മുന്നേ ഞങ്ങൾക്ക് ലഭിച്ച സോഴ്സുകളിൽ നിന്ന് അങ്ങനെ ഒരു താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയും അത്തരത്തിലുള്ള ഒരു റിപ്പോർട്ടാണ് പുറത്ത് വിടുന്നത്.
അൽവരോയുടെ പകരക്കാരനെ പറ്റിയുള്ള അപ്ഡേറ്റ് താൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നൽകുകയാണ്.ലാ ലീഗയിൽ കളിക്കുന്ന ഒരു സ്പാനിഷ് താരത്തെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടുണ്ട്.താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
വെറും 23 വയസുള്ള റയോ വല്ലക്കാനൊക്കൂ വേണ്ടി കളിക്കുന്ന യുവതാരം സെർജിയോ മൊറേനോയിലാണ് ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരിക്കുന്നത്. മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ മത്സരത്തിൽ യുണൈറ്റഡിനെതിരെ താരം കളിച്ചിരുന്നു.സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ.
അൽവരോയുടെ പകരക്കാരൻ എവേരയും ഞെട്ടിക്കുന്ന സൈനിങ്ങാണ് എന്ന് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ് വേണ്ടി കാത്തിരിക്കാം. കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
Our Whatsapp Group